Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Control

Kottayam

സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​​ട്ട​​യം: ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും, ജി​​ല്ലാ ടൂ​​റി​​സം പ്ര​​മോ​​ഷ​​ൻ കൗ​​ൺ​​സി​​ലും, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന ജി​​ല്ലാ​​ത​​ല ഓ​​ണാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം​​കു​​റി​​ച്ചു​​കൊ​​ണ്ടു​​ള്ള സാം​​സ്കാ​​രി​​ക ഘോ​​ഷ​​യാ​​ത്ര ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കോ​​ട്ട​​യം ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജി​​നു സ​​മീ​​പ​​ത്തു​​നി​​ന്നാ​​രം​​ഭി​​ച്ച് തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് സ​​മാ​​പി​​ക്കു​​ന്നു.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ഗ​​ര​​ത്തി​​ൽ ട്രാ​​ഫി​​ക് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി. സാം​​സ്കാ​​രി​​ക ഘോ​​ഷ​​യാ​​ത്ര ആ​​രം​​ഭി​​ക്കു​​ന്ന സ​​മ​​യം കെ.​​കെ. റോ​​ഡി​​ൽ ക​​ഞ്ഞി​​ക്കു​​ഴി ഭാ​​ഗ​​ത്തു​​നി​​ന്ന് കോ​​ട്ട​​യം ടൗ​​ൺ ഭാ​​ഗ​​ത്തേ​​ക്കു​​ള്ള എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റ് ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നു വ​​ല​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് ശാ​​സ്ത്രി​​റോ​​ഡ്, വ​​ഴി കോ​​ട്ട​​യം ടൗ​​ണി​​ലേ​​ക്കും പ്രൈ​​വ​​റ്റ് ബ​​സു​​ക​​ൾ ശാ​​സ്ത്രി​​റോ​​ഡ്, കു​​ര്യ​​ൻ ഉ​​തു​​പ്പ് റോ​​ഡ് വ​​ഴി നാ​​ഗ​​മ്പ​​ടം പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്കും പോ​​ക​​ണം. കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ ഭാ​​ഗ​​ത്തു​​നി​​ന്ന് കോ​​ട്ട​​യം ടൗ​​ണി​​ലേ​​ക്കു​​ള്ള ഭാ​​ഗ​​ത്തേ​​യ്ക്കു​​ള്ള പ്രൈ​​വ​​റ്റ് ബ​​സ് ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും ശാ​​സ്ത്രി റോ​​ഡ് വ​​ഴി ശീ​​മാ​​ട്ടി റൗ​​ണ്ടി​​ലെ​​ത്തി പോ​​കേ​​ണ്ട​​താ​​ണ്. സാം​​സ്കാ​​രി​​ക ഘോ​​ഷ​​യാ​​ത്ര മ​​നോ​​ര​​മ ജം​​ഗ്ഷ​​ൻ ക​​ട​​ന്നു​​പോ​​കു​​ന്ന സ​​മ​​യം ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ൾ മ​​നോ​​ര​​മ ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നു തി​​രി​​ഞ്ഞ് ഈ​​ര​​യി​​ൽ​​ക്ക​​ട​​വ് ബൈ​​പാ​​സ് റോ​​ഡി​​ലൂ​​ടെ തെ​​ക്കോ​​ട്ടും പോ​​ക​​ണം.

Kerala

ഉ​പ​രാ​ഷ്ട്ര​പ​തി ശ​നി​യാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ൽ, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ശ​നി​യാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ൽ.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​പെ​രു​ന്ന എ​ൻ​എ​സ്‌​എ​സ് കോ​ള​ജ് മൈ​താ​ന​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ലി​റ​ങ്ങു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി അ​വി​ടെ നി​ന്നും കാ​ർ മാ​ർ​ഗം സ​മ്മേ​ള​ന ന​ഗ​രി​യാ​യ എ​സ്ബി കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​നു​മു​മ്പി​ൽ എ​ത്തി​ച്ചേ​രും.

കോ​ള​ജ് ര​ക്ഷാ​ധി​കാ​രി ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ക്കും. കോ​ള​ജി​ന്‍റെ ശ​താ​ബ്ദി സ​മാ​പ​ന​വും ശ​താ​ബ്ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ൽ സ്ഥാ​പി​ത​മാ​കു​ന്ന അ​ത്യ​ന്താ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ ഡോ. ​കെ.​എം. ഏ​ബ്ര​ഹാം സെ​ന്‍റ​ർ ഫോ​ർ എ​ന​ർ​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കും.

കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി, മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, കൊ​ടി​ക്കു​ന്നി​ൻ സു​രേ​ഷ് എം​പി, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.

ച​ങ്ങ​നാ​ശേ​രി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബ​ർ​ക്കു​മാ​ൻ​സ് കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി രാ​ധാ​കൃ​ഷ്ണ​ൻ ശ​നി​യാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ത്തി​ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

1. എ​സ്ബി, എ​ൻ​എ​സ്എ​സ് കോ​ള​ജു​ക​ളും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടു കൂ​ടി ര​ണ്ട് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

2. എം​സി റോ​ഡി​ൽ കൂ​ടി തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നും കോ​ട്ട​യ​ത്തേ​യ്ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി/ പ്രൈ​വ​റ്റ് ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള​ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ളാ​യി​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നും ബൈ​പ്പാ​സി​ലൂ​ടെ തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്.

3. ആ​ല​പ്പു​ഴ​യി​ൽ നി​ന്നും എ​സി റോ​ഡി​ലൂ​ടെ കോ​ട്ട​യ​ത്തേ​യ്ക്ക് കെ​എ​സ്ആ​ർ​ടി​സി/​പ്രൈ​വ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള​ള വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും റെ​ഡ് സ്ക്വ​യ​റി​ൽ നി​ന്നും ളാ​യി​ക്കാ​ട് വ​ഴി ബൈ​പ്പാ​സി​ലൂ​ടെ തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്.

4. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും തി​രു​വ​ല്ല വ​ഴി കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ തി​രു​വ​ല്ല, പെ​രും​ത്തു​രു​ത്തി, തെ​ങ്ങ​ണാ, ഞാ​ലി​യാ​കു​ഴി വ​ഴി കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്.

5. കോ​ട്ട​യം ഭാ​ഗ​ത്ത് നി​ന്നും ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും തു​രു​ത്തി പൂ​ന്ന​മു​ട്ടി​ൽ തി​രി​ഞ്ഞ് മു​ള​ക്കാം​തു​രു​ത്തി വ​ഴി പോ​കേ​ണ്ട​താ​ണ്.

6. ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ല്ല ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​മ്മൂ​ട് – പാ​യി​പ്പാ​ട് വ​ഴി തി​രി​ഞ്ഞ് തി​രു​വ​ല്ല ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്.

7. ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നും കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​റാ​ൽ-​വാ​ല​ടി-​മു​ള​ക്കാം​തു​രു​ത്തി വ​ഴി തു​രു​ത്തി പൂ​ന്ന​മൂ​ട് ജം​ഗ്ഷ​നി​ലെ​ത്തി കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്.

8. ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ല്ല ഭാ​ഗ​ത്തേ​യ്ക്കും ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്തേ​യ്ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​ഴ​വാ​തു്, മ​ന​യ്ക്ക​ച്ചി​റ റോ​ഡ് വ​ഴി എ.​സി റോ​ഡി​ലെ​ത്തി റെ​ഡ് സ്ക്വ​യ​റി​ലൂ​ടെ ളാ​യി​ക്കാ​ട് വ​ഴി പോ​കേ​ണ്ട​താ​ണ്.

9. എം​സി റോ​ഡി​ൽ കൂ​ടി കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും തി​രു​വ​ല്ല ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി/​പ്രൈ​വ​റ്റ് ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ മ​തൂ​മൂ​ല, വാ​ഴ​പ്പ​ള​ളി ഭാ​ഗ​ത്തേ​യ്ക്ക് ലൈ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള​ള വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലാ​ത്ര ജം​ഗ്ഷ​നി​ൽ നി​ന്നും ബൈ​പ്പാ​സി​ലൂ​ടെ ക​ട​ത്തി വി​ടേ​ണ്ട​താ​ണ്.

10. മ​തൂ​മൂ​ല, വാ​ഴ​പ്പ​ള​ളി ഭാ​ഗ​ത്തേ​യ്ക്കു​ള​ള വാ​ഹ​ന​ങ്ങ​ൾ മ​തു​മൂ​ല ഭാ​ഗ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് മ​തൂ​മൂ​ല, വാ​ഴ​പ്പ​ള്ളി ഭാ​ഗ​ത്തേ​യ്ക്ക് തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്.

 

Kerala

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ കേ​ര​ളാ സ​ന്ദ​ർ​ശ​നം; ത​ല​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ‌‌​ർ​പ്പെ​ടു​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ കേ​ര​ളാ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ന​ഗ​രാ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ചു. ശം​ഖും​മു​ഖം- എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​വും പു​ത്ത​രി​ക്ക​ണ്ടം- കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​വും നാ​ളെ​യും താ​ൽ​ക്കാ​ലി​ക റെ​ഡ് സോ​ണാ​യി തു​ട​രും.

ശം​ഖും​മു​ഖം - എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ത്തും പു​ത്ത​രി​ക്ക​ണ്ടം -കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തു​മു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഡ്രോ​ൺ/ ഡ്രോ​ൺ കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ട്ടം, ബ​ലൂ​ണു​ക​ൾ എ​ന്നി​വ പ​റ​ത്തു​ന്ന​തും ലേ​സ​ർ ബീം ​ലൈ​റ്റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള റോ​ഡു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ റി​ക്ക​വ​റി വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വി​ഐ​പി റൂ​ട്ട് സ​മ​യ​ത്ത് പ്ര​ധാ​ന റോ​ഡി​ൽ വ​ന്നു ചേ​രു​ന്ന ഇ​ട​റോ​ഡു​ക​ളി​ലെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും. രാ​വി​ലെ 10 മു​ത​ൽ 11 വ​രെ​യും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 1 വ​രെ​യും ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടും.

ഡൊ​മ​സ്റ്റി​ക് എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ത്ത് നി​ന്നും ശം​ഖു​മു​ഖം വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ലി​യ​തു​റ പൊ​ന്ന​റ പാ​ലം ക​ല്ല് മൂ​ട് ഭാ​ഗം വ​ഴി​യും വെ​ട്ടു​കാ​ട്, വേ​ളി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഓ​ൾ​സെ​യി​ന്‍റ്സ് വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ധ​വ​പു​രം, വെ​ൺ​പാ​ല​വ​ട്ടം വ​ഴി​യും പോ​ക​ണം. ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്ത് നി​ന്നും ചാ​ക്ക വ​ഴി തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വെ​ൺ​പാ​ല​വ​ട്ടം -കു​മാ​ര​പു​രം- പ​ട്ടം -ക​വ​ടി​യാ​ർ വ​ഴി പോ​കേ​ണ്ട​താ​ണ്.

Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളും മ​റ്റ് ഭാ​ര​വാ​ഹ​ന​ങ്ങ​ളും താ​മ​ര​ശേ​രി ചു​രം വ​ഴി ക​ട​ത്തി​വി​ടി​ല്ല. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ താ​മ​ര​ശേ​രി ചു​ങ്ക​ത്തു​നി​ന്ന് വ​ഴി​തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് നാ​ടു​കാ​ണി ചു​ര​മോ കു​റ്റ്യാ​ടി ചു​ര​മോ യാ​ത്ര​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്.

ചു​ര​ത്തി​ലെ ആ​റാം വ​ള​വി​ൽ മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന മ​ര​ങ്ങ​ൾ വ​ലി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​തി​നൊ​പ്പം ത​ന്നെ ഏ​ഴാം വ​ള​വ് മു​ത​ൽ ല​ക്കി​ടി വ​രെ റോ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ഈ ​പ്ര​വൃ​ത്തി​ക​ൾ ത​ട​സ​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

അ​മി​ത്ഷാ​യു​ടെ സ​ന്ദ​ർ​ശ​നം: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ് മു​ത​ൽ 11.30 വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ക്ര​മീ​ക​ര​ണം.

ശ​നി രാ​ത്രി ഏ​ഴ് മു​ത​ൽ 11. 30 വ​രെ ഡൊ​മ​സ്‌​റ്റി​ക് എ​യ​ർ​പോ​ർ​ട്ട് ശം​ഖു​മു​ഖം ഓ​ൾ സെ​യി​ന്‍റ്സ്, ചാ​ക്ക, പേ​ട്ട, പ​ള്ളി​മു​ക്ക്, പാ​റ്റൂ​ർ, ജ​ന​റ​ൽ ആ​ശു​പ​ത്രി, ആ​ശാ​ൻ സ്ക്വ​യ​ർ, പ​ഞ്ചാ​പു​ര, ബേ​ക്ക​റി ഫ്ലൈ​ഓ​വ​ർ, പ​ന​വി​ള, ക​ലാ​ഭ​വ​ൻ മ​ണി റോ​ഡ്, വി​മ​ൻ​സ് കോ​ള​ജ്, ഗ​സ്‌​റ്റ് ഹൗ​സ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.

ഞാ​യ​ർ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ വി​മ​ൻ​സ് കോ​ള​ജ്, തൈ​ക്കാ​ട്, ത​മ്പാ​നൂ​ർ ഫ്ലൈ​ഓ​വ​ർ, ചൂ​ര​ക്കാ​ട്ടു​പാ​ള​യം, പ​വ​ർ​ഹൗ​സ് റോ​ഡ്, ത​ക​ര​പ​റ​മ്പ് ഫ്ലൈ​ഓ​വ​ർ, ശ്രീ​ക​ണ്ഠേ​ശ്വ​രം പാ​ർ​ക്ക്, എ​സ്‌​പി ഫോ​ർ​ട്ട്, മി​ത്രാ​ന​ന്ദ​പു​രം, വാ​ഴ​പ്പ​ള്ളി റോ​ഡ്, അ​രി‌​സ്റ്റോ ജം​ക്ഷ​ൻ മാ​രാ​ർ​ജി ഭ​വ​ൻ റോ​ഡ്, നോ​ർ​ക്ക ജം​ക്ഷ​ൻ, സം​ഗീ​ത​കോ​ള​ജ് റോ​ഡ്, വി​മ​ൻ​സ് കോ​ള​ജ്,

വ​ഴു​ത​ക്കാ​ട്, പി​എ​ച്ച്ക്യു, ആ​ൽ​ത്ത​റ ജം​ക്ഷ​ൻ, വെ​ള്ള​യ​മ്പ​ലം, ടി​ടി​സി, ഗോ​ൾ​ഫ് ലി​ങ്ക്‌​സ്, ഉ​ദ​യ​പാ​ല​സ് റോ​ഡ്, ത​മ്പാ​നൂ​ർ ഫ്ലൈ​ഓ​വ​ർ, പൊ​ന്ന​റ പാ​ർ​ക്ക്, അ​രി​സ്‌​റ്റോ ജം​ക്ഷ​ൻ, മോ​ഡ​ൽ സ്‌​കൂ​ൾ ജം​ക്ഷ​ൻ, പ​ന​വി​ള, ബേ​ക്ക​റി ഫ്ലൈ​ഓ​വ​ർ, പ​ഞ്ചാ​പു​ര, ആ​ശാ​ൻ സ്ക്വ​യ​ർ, ജ​ന​റ​ൽ ആ​ശു​പ​ത്രി, പാ​റ്റൂ​ർ പ​ള്ളി​മു​ക്ക്, പേ​ട്ട, ചാ​ക്ക, ഓ​ൾ സെ​യി​ന്‍റ്സ്, ശം​ഖു​മു​ഖം, ഡൊ​മ​സ്‌​റ്റി​ക് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള റോ​ഡു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലേ​ക്കും വ​രു​ന്ന​വ​ർ യാ​ത്ര മു​ൻ​കൂ​ട്ടി ക്ര​മീ​ക​രി​ക്ക​ണം.

Kerala

മു​ട്ടാ​ര്‍ പാ​ല​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ട്ടാ​ര​ക്ക​ര: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ല്‍ മു​ട്ടാ​ര്‍ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം. ഡി​സം​ബ​ര്‍ 18 മു​ത​ല്‍ ജ​നു​വ​രി 12 വ​രെ മു​ട്ടാ​ര്‍ പാ​ലം വ​ഴി എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു.

പാ​ല​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തെ അ​പ്രോ​ച്ച് സ്ലാ​ബി​ന്‍റെ നി​ര്‍​മാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​സി റോ​ഡി​ല്‍ മാ​മ്പു​ഴ​ക്ക​രി​യി​ല്‍ നി​ന്നും എ​ട​ത്വ മാ​മ്പു​ഴ​ക്ക​രി റോ​ഡ് വ​ഴി അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണ്.

കൂ​ടാ​തെ എ​സി റോ​ഡി​ല്‍ മേ​പ്രാ​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും മേ​പ്രാ​ല്‍ റോ​ഡി​ലൂ​ടെ ചാ​ത്ത​ങ്ക​രി വ​ഴി​യും അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ല്‍ എ​ത്തി​ച്ചേ​രാ​മെ​ന്ന് കെ​എ​സ്ടി​പി കൊ​ട്ടാ​ര​ക്ക​ര എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.

 

Kerala

ഗ​ർ​ഡ​ർ അ​പ​ക​ടം: ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ആ​ല​പ്പു​ഴ: അ​രൂ​ർ - തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഗ​ർ​ഡ​ർ അ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക്‌ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്നി​ല്ല.

ഇ​വി​ടെ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ചേ​ർ​ത്ത​ല എ​ക്സ​റെ ജം​ഗ്ഷ​നി​ൽ നി​ന്ന് പൂ​ച്ചാ​ക്ക​ൽ വ​ഴി​യാ​ണ് പോ​കേ​ണ്ട​ത്. ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​നം അ​രൂ​ക്കു​റ്റി വ​ഴി തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണ്.

ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് അ​രൂ​ർ - തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത മേ​ഖ​ല​യി​ൽ പി​ക്ക​പ് വാ​നി​ന് മു​ക​ലി​ലേ​ക്ക് ഗ​ർ​ഡ​ർ വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​ൻ ഡ്രൈ​വ​ർ ഹ​രി​പ്പാ​ട് സ്വ​ദേ​ശി രാ​ജേ​ഷ് മ​രി​ച്ചു. പി​ക്ക​പ് വാ​ൻ ഗ​ർ​ഡ​റി​ന് അ​ടി​യി​ൽ കി​ട​ക്കു​ക​യാ​ണ്.

Kerala

ചാ​ല​ക്കു​ടി - ആ​ന​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് വാ​ഴ​ച്ചാ​ൽ ചെ​ക്ക്പോ​സ്റ്റ് വ​രെ പോ​കാം

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ ന​വം​ബ​ർ 10 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ചാ​ല​ക്കു​ടി - ആ​ന​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ സി​എ​ച്ച് 54/200ൽ ​ക​മ്മ​ട്ടി ഭാ​ഗ​ത്ത് ക​ൾ​വ​ർ​ട്ട് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ലാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി, പ്രൈ​വ​റ്റ് ബ​സു​ക​ൾ ക​ൾ​വ​ർ​ട്ടി​ന്‍റെ ഒ​രു വ​ശ​ത്ത് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വാ​ഹ​നം മാ​ത്രം ക​ൾ​വ​ർ​ട്ടി​ലൂ​ടെ മ​റു​വ​ശ​ത്ത് എ​ത്തി​ച്ച് യാ​ത്രി​ക​രെ ക​യ​റ്റി യാ​ത്ര തു​ട​രേ​ണ്ട​താ​ണ്. ചെ​റു​വാ​ഹ​ന​ങ്ങ​ൾ, ബ​സു​ക​ൾ എ​ന്നി​വ വാ​ഴ​ച്ചാ​ൽ മു​ത​ൽ മ​ല​ക്ക​പ്പാ​റ വ​രെ യാ​ത്ര അ​നു​വ​ദി​ക്കും.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ, ലോ​ഡ് ക​യ​റ്റി വ​രു​ന്ന മ​റ്റ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ, ടെ​മ്പോ ട്രാ​വ​ല​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ചാ​ല​ക്കു​ടി ഭാ​ഗ​ത്തു നി​ന്നു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും വാ​ഴ​ച്ചാ​ൽ ചെ​ക്ക്പോ​സ്റ്റ് വ​രെ മാ​ത്രം യാ​ത്ര അ​നു​വ​ദി​ക്കും. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളും ലോ​ഡ് ക​യ​റ്റി വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ളും മ​ല​ക്ക​പ്പാ​റ വ​രെ മാ​ത്രം യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Latest News

Corehub Up